റോമിലും സംഘര്‍ഷം രൂക്ഷം; കൊളോസിയത്തില്‍ അതിക്രമിച്ചു കയറി പ്രതിഷേധക്കാര്‍

News Photo 1 - Europe - Otta Nottathil - protest_colosium_europe_spread_oct_25_2026
റോം: ഇറ്റാലിയന്‍ തലസ്ഥാനമായ റോമില്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഉയര്‍ന്ന വന്‍ പ്രതിഷേധം കനത്ത സംഘര്‍ഷത്തില്‍ കലാശിച്ചു. നഗരമധ്യത്തില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലിസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.റോമിലെ ചരിത്രപ്രസിദ്ധമായ കൊളോസിയം സ്മാരകത്തിന്‍റെ സുരക്ഷാ ഗേറ്റുകള്‍ തകര്‍ത്ത് പ്രതിഷേധക്കാര്‍ ഉള്ളിലേക്ക് അതിക്രമിച്ചു കയറി. ഈ സമയം വിനോദസഞ്ചാരികള്‍ സ്മാരകത്തിനുള്ളില്‍ ഉണ്ടായിരുന്നു. ഏതാനും പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, കൊളോസിയത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഇറ്റലി സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
റോമിലെ പ്രധാന തെരുവുകളില്‍ നടന്ന പ്രകടനത്തിനിടെ ഒരു വിഭാഗം ആളുകള്‍ പൊലിസിന് നേരെ കല്ലുകളും കുപ്പികളും പടക്കങ്ങളും എറിഞ്ഞതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. പ്രതിഷേധക്കാര്‍ പൊതുമുതലുകള്‍ നശിപ്പിക്കുകയും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. തുടര്‍ന്നാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.

സംഘര്‍ഷത്തില്‍ നിരവധി പ്രതിഷേധക്കാര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലിസ് കസ്ററഡിയിലെടുത്തു. നഗരത്തിലെ പ്രധാന പാതകളിലെല്ലാം ഗതാഗതം പൂര്‍ണമായി തടസപ്പെടുകയും കടകമ്പോളങ്ങള്‍ അടച്ചിടുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ സുരക്ഷാ സേനയെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനുള്ള പ്രതിഷേധക്കാരുടെ നീക്കമാണ് പ്രധാനമായും വലിയ സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. രാജ്യത്തെ സാമ്പത്തിക നയങ്ങള്‍, സൈനിക ചെലവുകള്‍ വര്‍ധിപ്പിക്കല്‍, ഇന്ധനവില വര്‍ധന, ജീവിതച്ചെലവ് വര്‍ധന എന്നിവയ്ക്കെതിരെയായിരുന്നു സമരം.
റോമിന് പുറമേ മിലാന്‍, ടൂറിന്‍, ബൊലോഗ്ന തുടങ്ങിയ ഇറ്റാലിയന്‍ നഗരങ്ങളിലും വന്‍ പ്രതിഷേധ പ്രകടനങ്ങളും നേരിയ സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നഗരങ്ങളില്‍ സുരക്ഷയ്ക്കായി സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.

ക്രമസമാധാനം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി നന്ദി അറിയിക്കുകയും, സമാധാനപരമായ പ്രതിഷേധങ്ങളെ മാനിക്കുന്നുവെന്നും എന്നാല്‍ അക്രമം അഴിച്ചുവിടുന്ന സംഘങ്ങളെ കര്‍ശനമായി നേരിടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്
- dated 25 Oct 2026

Comments:

Keywords: Europe - Otta Nottathil - protest_colosium_europe_spread_oct_25_2026 Europe - Otta Nottathil - protest_colosium_europe_spread_oct_25_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

france_demo_1000_peoples_arrested_sunday_oct_24_2026
യൂറോപ്പ് ഫ്രാന്‍സില്‍ ആളിക്കത്തി പ്രക്ഷോഭങ്ങള്‍; അരലക്ഷത്തോളം ആളുകള്‍ തെരുവില്‍; ആയിരത്തോളം പേര്‍ അറസ്ററില്‍; പാരീസിലും മാഴ്സെയിലും ഏറ്റുമുട്ടലുകള്‍
new_demos_france_70000_police_sqad_on_duty_24_0ct_2026
യൂറോപ്പ് ഫ്രാന്‍സില്‍ പുതിയ പ്രക്ഷോഭങ്ങള്‍ ; 70,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് ഭരണകൂടം; നഗരങ്ങളില്‍ കനത്ത ജാഗ്രത
france_riots_marsile_drogen_mafia_publice_sale_oct_24_2026
യൂറോപ്പ് ഫ്രാന്‍സിലെ മാഴ്സെയില്‍ കലാപഭൂമിയില്‍ ഞെട്ടിക്കുന്ന കാഴ്ച; കടകളുടെ ചുവരുകളില്‍ പരസ്യമായി മയക്കുമരുന്ന് വിലവിവരപ്പട്ടിക ; ആരെയും ഞടുക്കുന്ന വിവരങ്ങള്‍
france_riots_one_killed_by_shooting_4_wounded_near_paris_oct_24_2026
യൂറോപ്പ് പാരീസിന് സമീപം വെടിവെയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു ; നാല് പേര്‍ക്ക് പരിക്കേറ്റു ; സംഭവം വംശീയവും ഭീകരവാദപരവുമായ ആക്രമണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍
catholic_congress_global_rom_ended_oct_24_2026
യൂറോപ്പ് വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ആഗോള സംഗമമായി റോം: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ളോബല്‍ മീറ്റിന് സമാപനം
catholic_congress_global_meet_roma_started_oct_22_2026
യൂറോപ്പ് വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ആഗോള സംഗമമായി റോം ; കത്തോലിക്ക കോണ്‍ഗ്രസ് ഗ്ളോബല്‍ മീറ്റിന് പ്രൗഢോജ്ജ്വല തുടക്കം ; 40 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഒരേ വേദിയില്‍ ; സഭാ മേലധ്യക്ഷന്മാരുടെയും പ്രമുഖരുടെയും സാന്നിധ്യത്തില്‍ ഉദ്ഘാടന സമ്മേളനം